കടലാക്രമണ ഭീതിയില്‍ പുത്തന്‍തോട്, പ്രതിഷേധിച്ച് നാട്ടുകാര്‍

കടലാക്രമണ ഭീതിയില്‍ ചെല്ലാനം പുത്തന്‍തോട് ഭാഗം സ്വദേശികള്‍ പ്രതിഷേധത്തില്‍. കല്ലില്ലെങ്കില്‍ കടലിലേയ്ക്ക് എന്ന മുദ്രാവാക്യവുമായി കടലില്‍ ഇറങ്ങിയാണ് നാട്ടുകാരുടെ പ്രതിഷേധം. ടെട്രാപോഡ്, പുലിമുട്ടുകള്‍ എന്നിവ ചെല്ലാനത്തു മുഴുവന്‍ പ്രദേശങ്ങളിലും വേണമെന്ന് ആവിശ്യം. നിലവില്‍ ചെല്ലാനത്തെ ചില ഭാഗങ്ങളില്‍ മാത്രമാണ് പുലിമുട്ടുകളും ടെട്രാപോഡുകളും സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്തെ മറ്റ് ഭാഗങ്ങളില്‍ കൂടി ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ശക്തമായ കടലാക്രമണമാണ് പ്രദേശം സാക്ഷ്യം വഹിക്കുന്നത്. അതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.
ടെട്രാപോഡ് വന്നശേഷം ചെല്ലാനത്തിന്റെ തെക്കന്‍ തീരങ്ങളില്‍ കടുത്ത കടലാക്രമണമാണ് നാട്ടുകാര്‍ അനുഭവിക്കുന്നത്. തീരം വലിയ രീതിയില്‍ കടല്‍ എടുക്കുന്നുണ്ട്. പുത്തന്‍തോട് മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളിലാണ് ടെട്രാപോഡ് നിര്‍മാണം നടക്കാന്‍ ഉള്ളത്. താത്കാലികമായി നിര്‍മിച്ച കടല്ഭിത്തിയെല്ലാം തകര്‍ന്ന നിലയിലാണ് ഉള്ളത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിച്ചു ; അച്ഛൻ കസ്റ്റഡിയിൽ ; പ്രാങ്ക് വീഡിയോ എന്ന് വാദം