പി വിജയനെതിരായ വ്യാജ മൊഴി; അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

0

തിരുവനന്തപുരം: പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണ കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴി നൽകിയിരുന്നു. എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയമൊഴി. സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അഭിപ്രായം ഡിജിപിയോട് ചോദിച്ചിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here