International

ഖത്തറിലും ദുബായിലും ബഹ്റൈനിലും ഇന്ന് രാവിലെ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.ഞായറാഴ്ച രാവിലെ ദുബായ്, ദോഹ, മനാമ എന്നിവിടങ്ങളില്‍ പുതിയ സ്‌ഫോടന ശബ്ദം കേട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് രാവിലെ കുവൈത്തില്‍ വ്യോമ സൈറണുകള്‍ മുഴങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം,ജനങ്ങളോട് ജാഗ്രത പാലിക്കാനും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരാനും മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button