സ്‌കൂളുകള്‍ക്ക് സമീപം ലഹരി വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ എക്‌സൈസ്

സ്‌കൂളുകള്‍ക്ക് സമീപത്ത് ലഹരി വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ എക്‌സൈസ് നടപടി ആരംഭിച്ചു. ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയാല്‍ കടകള്‍ പൂട്ടിക്കാനാണ് എക്‌സൈസ് തീരുമാനം. ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് എക്‌സൈസ് കത്ത് നല്‍കും. ഈ മാസം 30 ന് മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരമായി കൂടിക്കാഴ്ച്ചയും നടത്തും.
വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ കിട്ടുന്നത് തടയുന്നതിന് വേണ്ടിയാണ് കര്‍ശന നടപടിയുമായി എക്‌സൈസ് രംഗത്ത് വരുന്നത്. സ്‌ക്കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ ലഹരി ഉത്പ്പന്നങ്ങള്‍ വിറ്റാര്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കും. നിലവിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നടപടി.
സ്‌കൂളുകള്‍ തുറക്കും മുന്‍പ് എല്ലാ പ്രധാനധ്യാപകരുമായി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച്ച നടത്തും. അസ്വഭാവികമായി കുട്ടികളുടെ പെരുമാറ്റം ശ്രദ്ധയില്‍പെട്ടാല്‍ എക്‌സൈസിനെ വിവരം അറിയിക്കണമെന്ന നിര്‍ദ്ദേശവും നല്‍കും. പുതിയ അധ്യയന വര്‍ഷത്തോട് അനുബന്ധിച്ച് പൊലീസും കര്‍ശന ലഹരിവിരുദ്ധ നടപടികളാണ് നടപ്പാക്കാന്‍ പോകുന്നത്
കാളികാവില്‍ നരഭോജി കടുവയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടര്‍ന്ന് വനംനകുപ്പ്