KeralaNews

ആൻ്റണി രാജുവിൻ്റെ തിരുമ്മ് ചികിൽസക്ക് പണം അനുവദിച്ചു; മകളുടെ ചികിൽസക്കും പണം അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ തിരുമ്മ് ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. 18,660 രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരത്തെ കേരളിയ ആയുർവേദ സമാജത്തിൽ 2023 ജൂലൈ 22 മുതൽ ആഗ്സത് 21 വരെയായിരുന്നു ആൻ്റണി രാജുവിൻ്റെ ചികിൽസ.

ആൻ്റണി രാജുവിൻ്റെ മകളും ആയുർവേദ സമാജത്തിൽ പത്ത് ദിവസത്തെ ചികിൽസ തേടിയിരുന്നു. മകളുടെ ചികിൽസക്ക് ചെലവായ 13150 അനുവദിക്കണമെന്ന് ആൻ്റണി രാജു ആവശ്യപ്പെട്ടിരുന്നു.

ആൻ്റണി രാജുവിൻ്റേയും മകളുടേയും ചികിൽസക്ക് ചെലവായ തുക അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഇന്ന് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ചികിൽസക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം അനുവദിക്കാമെന്നാണ് ചട്ടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button