തിരുവനന്തപുരം: ഷൈന്‍ ടോം ചാക്കോക്കെതിരെ വിന്‍സി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപര്‍ണ്ണ ജോണ്‍സ്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു.
ലൈംഗിക ചുവയോടെയുള്ള തീര്‍ത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയില്‍ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപര്‍ണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തില്‍ ഷൂട്ടിനിടയില്‍ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
തന്റെ പരാതിയില്‍ ഇന്റേണല്‍ കംപ്ലയ്ന്റ്‌സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും ഓസ്ട്രേലിയയില്‍ കഴിയുന്ന അപര്‍ണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിന്‍സി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. താനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈന്‍ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങള്‍ അമ്മ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്‌ട്രേലിയലില്‍ ജീവിക്കുന്നതിനാല്‍ നിയമനടപടികള്‍ ഉണ്ടായാല്‍ ഭാഗമാകുന്നതില്‍ നിലവില്‍ പരിമിതികളുണ്ട്. നാട്ടിലായിരുന്നെങ്കില്‍ ഉറപ്പായും മുന്നോട്ട് പോകുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.
മാസപ്പടികേസ്: തട്ടിപ്പില്‍ വീണയ്ക്ക് സുപ്രധാന പങ്കെന്ന് എസ്എഫ്ഐഒ കുറ്റപത്രം