സോണിയയും പ്രിയങ്കയും എത്തി നഗ്നനൃത്തം ചെയ്താലും പാലക്കാട് വിജയിക്കില്ലെന്ന ബിജെപി നേതാവിന്റെ പദപ്രയോഗത്തിനെതിരെ പരാതി

പാലക്കാട് മണ്ഡലത്തിൽ സോണിയ, പ്രിയങ്ക തുടങ്ങിയ സ്ത്രീകൾ നഗ്നനൃത്തം ചെയ്താലും വിജയിക്കില്ലെന്ന പാലക്കാട് ജില്ലയിലെ ബിജെപി നേതാവിൻ്റെ പദപ്രയോഗത്തിനെതിരെ ഡിജിപിയ്ക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്കിയത്.
പാലക്കാട് മണ്ഡലത്തിലെ വിജയസാധ്യത സ്ഥാനാർത്ഥികളെ കുറിച്ച് ഒരു പ്രമുഖ മാധ്യമ പ്രവർത്തക ശിവരാജനോട് നടത്തിയ ചാനൽ അഭിമുഖത്തിലാണ് ശിവരാജൻ വിവാദപരമാർശം നടത്തിയത്. കോൺഗ്രസ് ദേശീയ നേതാക്കളായ സോണിയ, പ്രിയങ്ക എന്നിവരെ ഉദ്ദേശിച്ചാണ് ശിവരാജന്റെ പദപ്രയോഗമെന്ന് പരാതിയിൽ പറയുന്നു. അഭിമുഖം വാർത്തയായി കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. സോണിയ, പ്രിയങ്ക, മേനക, തിലോത്തമ തുടങ്ങിയവർ പാലക്കാട് വന്ന് നഗ്നനൃത്തം ചെയ്താലും ബിജെപിയെ പരാജയപ്പെടുത്തുവാൻ കഴിയില്ലെന്നാണ് അഭിമുഖത്ത് ശിവരാജൻ പറയുന്നത്. പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വന്തം വീട്ടിൽ വച്ചാണ് ശിവരാജൻ ഇത്തരത്തിലെ പദപ്രയോഗം അഭിമുഖമായി മാധ്യമപ്രവർത്തകയ്ക്ക് നല്കിയത്. പരാമർശം വാർത്തയായി പൊതുജനം കേൾക്കുകയും കാണുകയും ചെയ്യതു. ഇത്തരത്തിലെ പദപ്രയോഗം പൊതു സേവകന് യോജിച്ചതല്ല. സ്ത്രീത്വത്തെ അപമാനിക്കലാണ്. അതിനാൽ ശിവരാജനെതിരെ കേസ് എടുത്ത് തുടർനടപടി വേണമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെട്ടു.




