National

അഹമ്മദാബാദ് വിമാനാപകടം: പറക്കുംവരെ ഒരു പ്രശ്നവും ഇല്ലായിരുന്നു, എഞ്ചിൻ പരിശോധനകൾ കൃത്യമായി നടന്നിരുന്നു’: എയർ ഇന്ത്യ സിഇഒ

അഹമ്മദാബാദിൽ അപകടത്തിൽ പെട്ട ബോയിം​ഗ് വിമാനത്തിന് തകരാറുകളില്ലായിരുന്നെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. ലണ്ടനിലേക്ക് പറക്കുംവരെ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്ന് സിഇഒ വ്യക്തമാക്കി. എഞ്ചിൻ പരിശോധനകൾ കൃത്യമായി നടന്നിരുന്നു. വലതുവശത്തെ എഞ്ചിന് മാർച്ചിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇടതുവശത്തെ എഞ്ചിൻ ഏപ്രിലിൽ പരിശോധിച്ചിരുന്നു. അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലെന്നും ക്യാംപ് ബെൽ വിൽസൺ വിശദമാക്കി. എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിലാണ് വിവരങ്ങൾ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button