Kerala
ഇഎംഎസിന്റെ മകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു

ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 87 വയസായിരുന്നു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്.
ശാസ്തമംഗലം ലെയിനിലുള്ള വീട്ടില്‍ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. ഡോ. എഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: സുമംഗല, ഹരീഷ് ദാമോദരന്‍. ഇ എം രാധ, ഇ എം ശ്രീധരന്‍, ഇ എം ശശി എന്നിവര്‍ സഹോദരങ്ങളാണ്


