ഉത്തരാഖണ്ഡ് ഋഷികേശ് എയിംസ് ആശുപത്രിയുടെ ‘സഞ്ജീവനി’ എയര്‍ ആംബുലന്‍സിന് കേദാര്‍നാഥില്‍ അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിന് തുടര്‍ന്ന് നടത്തിയ അടിയന്തര ലാന്‍ഡിങ്ങില്‍ ഹെലികോപ്റ്റര്‍ ഭാഗികമായി തകര്‍ന്നു.ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ഒരു ഡോക്ടര്‍ അടക്കം മൂന്ന് പേരാണ് എയര്‍ ആംബുലന്‍സിലുണ്ടായിരുന്നത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒരു തീര്‍ത്ഥാടകരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ ആയിരുന്നു അപകടം.ടെയില്‍ റോട്ടര്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. 2025 ലെ ചാര്‍ ധാം യാത്ര ആരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചതെങ്ങിനെയെന്നടക്കമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുക്കുപണ്ടം പണയം വെച്ച ശേഷം മരിച്ചെന്ന് സ്വയം വാര്‍ത്ത നല്‍കിയയാള്‍ പിടിയില്‍