അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു

0

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം. സ്വര്‍ണ്ണഗദ്ദ ഉന്നതിയിലെ കാളി (63) നാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ ആയിരുന്നു കാട്ടാന ആക്രമണം. കാളിയെ പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാളിയുടെ കാലിനാണ് പരിക്കേറ്റത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്കേറ്റ നിലയില്‍ കാളിയെ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here