അൻവറിനെ കൊച്ചി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇഡി

മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ പി വി അൻവറിന്റെ വീട്ടിൽ അടക്കം നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ കിട്ടിയെന്ന് ഇഡി. പി വി അൻവറിനെ കൊച്ചി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. മാസങ്ങൾ നീണ്ട രഹസ്യാന്വേഷത്തിലാണ് റെയ്‌ഡ് നടത്തിയത്. വൻ തോതിൽ പണമിടപാട് നേരത്തെ നടന്നതായി ഇഡി കണ്ടെത്തി. ഇപ്പോൾ സ്വന്തം അക്കൗണ്ടിൽ പണം കുറവാണ് എന്നും ഇഡി കണ്ടെത്തി.
11 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. കൂടുതൽ തെളിവ് ശേഖരണത്തിലേക്ക് കടക്കേണ്ടതിനാലാണ് പിവി അൻവറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തയാറെടുക്കുന്നത്. ഇന്നലെ രാവിലെ രാവിലെ 7ന് ആരംഭിച്ച പരിശോധന രാത്രി 9.30യോടെയാണ് അവസാനിച്ചത്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. അൻവറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പിശോധന നടത്തി
കെഎഫ്സി(കേരള ഫിനാൻഷ്യൽ കോർപറേഷൻ)യിൽനിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. നേരത്തെ കെഎഫ്സി വായ്പയുമായി ബന്ധപ്പെട്ട് വിജിലൻസും അൻവറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലൻസിന് മുൻപാകെ എത്തിയ കേസ്.



