CinemaNews

ഗോകുലത്തിലെ റെയ്‌ഡിന് എമ്പുരാനുമായി ബന്ധമില്ല, നിർണായക രേഖകൾ ലഭിച്ചുവെന്ന് ഇഡി

ചെന്നൈ: ശ്രീഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഇന്നലെ നടന്ന റെയ്‌ഡ് എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമാക്കി എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇഡി). ഗോകുലം വിദേശനാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുവെന്നാണ് ഇഡി വിലയിരുത്തലെന്നാണ് റിപ്പോർട്ട്. ഇന്നലത്തെ റെയ്സിൽ നിർണായക രേഖകളും പണവും പിടിച്ചെടുത്തെന്നും റിപ്പോർട്ടുണ്ട്. ചെയർമാൻ ഗോകുലം ഗാേപാലനൊപ്പം എംഡി ബൈജുവിനെയും ഇന്നലെ ഇഡി ചോദ്യംചെയ്തിരുന്നു. ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​നി​ർ​മ്മാ​ണ,​ ​വി​ത​ര​ണ​ ​പ​ങ്കാ​ളി​യാ​യ​ ​എ​മ്പു​രാ​ൻ​ ​സി​നി​മ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ത്തി​ന് ​പി​ന്നാ​ലെ​ ​ന​ട​ത്തി​യ​ ​റെ​യ്ഡ് ​രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന​ ​ആ​രോ​പ​ണം ഉയർന്നിരുന്നു.

അഞ്ചു വർഷത്തിനിടെ വിദേശത്തു നിന്ന് നിക്ഷേപമായും മറ്റും ലഭിച്ച 1,107 കോടി രൂപ സംബന്ധിച്ചാണ് ഇ.ഡി പ്രധാനമായി അന്വേഷിക്കുന്നതെന്നാണ് സൂചന. ആദായനികുതി വകുപ്പ് 2017ൽ ആരംഭിച്ച നടപടികളുടെ തുടർച്ചയായി 2019ൽ തുടങ്ങിയ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ പണത്തിന്റെ ഉറവിടവും പരിശോധിക്കുന്നുണ്ട്. ശ്രീഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങൾ ആദായനികുതി വകുപ്പ് 2017ൽ പരിശോധിച്ചിരുന്നു. ആദായനികുതി വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

2023ൽ ഗോകുലം ഗോപാലനിൽ നിന്ന് ഇഡി കൊച്ചി ഓഫീസിൽ മൊഴിയെടുത്തിരുന്നു.ഇന്നലെ ഇഡിയുടെ ചെന്നൈ യൂണിറ്റിന്റെ നേതൃത്വത്തിലെ റെയ്ഡിൽ കൊച്ചി, കോഴിക്കോട് യൂണിറ്റുകളും പങ്കെടുത്തിരുന്നു. ഇന്നലത്തെ റെയ്ഡിനുശേഷം ചെ​യ​ർ​മാ​ൻ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​നെ​ ​ഇഡി ​ചെ​ന്നൈ​യി​ലേ​യ്‌​ക്ക് ​വ​ളി​ച്ചു​വ​രു​ത്തിയാണ്​ ​ചോ​ദ്യം​ ​ചെയ്തത്.റെ​യ്ഡ് ​പൂ​ർ​ത്തി​യാ​യ​ശേ​ഷം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ചെ​ന്നൈ​യി​ലെ​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ.ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പ​മാ​ണ് ​അ​ദ്ദേ​ഹം​ ​വി​മാ​ന​ത്തി​ൽ​ ​ചെ​ന്നൈ​യി​ലേ​യ്ക്ക് ​പോ​യ​ത്. കോ​ട​മ്പാ​ക്ക​ത്തെ​ ​കോ​ർ​പ്പ​റേ​റ്റ് ​ഓ​ഫീ​സി​ൽ​ ​രാ​ത്രി​ ​എ​ട്ട​ര​യോ​ടെ​യാ​ണ് ​ചോ​ദ്യം​ ​ചെ​യ്യൽ​ ​ആ​രം​ഭി​ച്ച​ത്.​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button