News

മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ ഇഡി നോട്ടീസ് നൽകുന്നത് ബി ജെ പി അനുകൂല നിലപാട് എടുപ്പിക്കാൻ : കെ മുരളീധരൻ

മസാല ബോണ്ട് വാങ്ങിയതില്‍ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതിനോട് പ്രതികരിച്ച് കെ മുരളീധരൻ . ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ല. മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ട്. ഇലക്ഷൻ അടുക്കുമ്പോൾ ബി ജെ പി അനുകൂല നിലപാട് എടുപ്പിക്കാനാണ് ഇത്. ആര് പൊക്കിയാലും ബി ജെ പി പൊങ്ങില്ല. ഇടയ്ക്കിട പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയാണ് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്. മസാല ഇടപാടിൽ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഇഡി യുടെ അന്തിമ റിപ്പോർട്ട്. ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്കാണ് മൂന്നുമാസം മുമ്പ് റിപ്പോർട്ട് നൽകിയത്. തുടർനടപടികളുടെ ഭാഗമായാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയത്., നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകൻ വഴിയോ നിയമപ്രകാരം മറുപടി നൽകാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button