Kerala
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഹരി വില്‍പ്പന സുലഭം; മുന്‍ തടവുകാരന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് മദ്യവും കഞ്ചാവും എളുപ്പത്തില്‍ ലഭ്യമാണെന്ന് മുന്‍ തടവുകാരന്റെ വെളിപ്പെടുത്തല്‍. ഒരു മാധ്യമപ്രവര്‍ത്തകനോടാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ദിവസേന ജയിലിനകത്തേക്ക് ലഹരി വസ്തുക്കള്‍ എറിഞ്ഞുകൊടുക്കുന്നുവെന്നും തടവുകാര്‍ക്കിടയില്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടക്കുന്നുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു. മൂന്ന് കെട്ട് ബീഡിക്ക് ജയിലിനകത്ത് ആയിരം രൂപ വരെയാണെന്നും മുന്‍ തടവുകാരന്‍ പറഞ്ഞു.
അതേസമയം, പല തടവുകാരും ജയിലിനകത്ത് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും വെളിപ്പെടുത്തലില്‍ പറയുന്നു. ജയിലിനകത്തെ ഇത്തരം സാഹചര്യങ്ങള്‍ ഗൗരവമായ ആശങ്ക ഉയര്‍ത്തുകയാണ്.