ദുൽഖറിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമാണ് ഉസ്‍താദ് ഹോട്ടൽ. അൻവർ റഷീദാണ് സംവിധാനം ചെയ്‍തത്. അഞ്‍ജലി മേനോൻ തിരക്കഥ എഴുതി. ഉസ്‍താദ് ഹോട്ടൽ ജനുവരിന് മൂന്നിന് തിയറ്ററുകളിലേക്ക് വീണ്ടുമെത്തുകയാണ്. ചിത്രം വീണ്ടും എത്തുന്നതായി പിവിആർ തിയറ്ററിന്റെ ഒഫിഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് സിനിമയുടെ ആരാധകരെ അറിയിച്ചത്. ദുൽഖറിനൊപ്പം തിലകനും പ്രധാന കഥാപാത്രത്തിൽ ചിത്രത്തിൽ ഉണ്ടായിരുന്നു. നിത്യാ മേനനനായിരുന്നു നായികയായി എത്തിയത്. തിരക്കഥയ്‍ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ ചിത്രത്തിലൂടെ ജൂറിയുടെ പരാമർശം തിലകനും ഉണ്ടായിരുന്നു.
മലയാളത്തിന്റെ ദുൽഖർ നായകനായി ഒടുവിൽ വന്നത് ലക്കി ഭാസ്‍കറായിരുന്നു. ദുൽഖറിന്റേതായി തെലുങ്കിൽ പ്രദർശനത്തിന് എത്തിയ ചിത്രം ലക്കി ഭാസ്‍കർ വൻ ഹിറ്റായി മാറി. ദുൽഖർ സോളോ നായകനായി 100 കോടി ക്ലബിലുമെത്തി. ഒരു മലയാളം നടൻ നായകനായിട്ടുള്ള ചിത്രത്തിന് ലഭിച്ചതിൽ ഉയർന്ന തുകയാണ് ദുൽഖർ സിനിമയ്‍ക്ക് നെറ്റ്ഫ്ലിക്സ് നൽകിയത്. ലക്കി ഭാസ്‍കറിന് ഒടിടിക്ക് 30 കോടിയിൽ അധികം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലക്കി ഭാസ്‍കർ ആഗോളതലത്തിൽ 112 കോടിയിൽ അധികം നേടിയപ്പോൾ മുൻനിര മലയാള താരങ്ങളും കൊതിക്കുന്ന പാൻ ഇന്ത്യൻ പദവിയിലേക്കും ആണ് ദുൽഖറിന്റെ കുതിപ്പ്. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് ആണ് ലക്കി ഭാസ്‍കർ. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ശബരിയാണ് ദുൽഖർ ചിത്രത്തിന്റെ പിആർഒ.
കിംഗ് ഓഫ് കൊത്തയാണ് മലയാളത്തിൽ ഒടുവിൽ ദുൽഖറിന്റേതായെത്തിയത്. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷി ആണ്. ഛായാഗ്രാഹണം നിർവഹിച്ചത് നിമീഷ് രവിയാണ്. ജേക്സ് ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയിൽ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു. സംഘട്ടനം രാജശേഖർ നിർവഹിച്ച ദുൽഖർ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ, സ്റ്റിൽ ഷുഹൈബ് എസ് ബി കെയുമാണ്.