കുഞ്ഞികൃഷ്ണന് പക മൂത്ത് അന്ധത ബാധിച്ചു;കെ കെ രാഗേഷ്

കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ എത്തിയത് ഇടത് വിരുദ്ധരുടെ കേന്ദ്രമെന്ന് സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. ഇടത് വിരുദ്ധരെ ഉപയോഗിച്ചാണ് പരിപാടി നടത്തിയത്.ടി ഐ മധുസൂദനനെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നതാണ് പുസ്തകം. പക മൂത്ത് കുഞ്ഞികൃഷ്ണന് അന്ധത ബാധിച്ചുവെന്നും കെക രാഗേഷ് വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പുസ്തകപ്രകാശനത്തിന് ആർഎംപിക്കാർ വരെ ഉണ്ടായിരുന്നു. ഇടതുപക്ഷ ലേബലിട്ട് പലരും വന്നു. ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടിയാണെന്നാണ് രാഗേഷിന്റെ വിശദീകരണം. പുസ്തകത്തിന് കൊടുക്കാമായിരുന്ന പേര് പകയുടെ കണക്ക് പുസ്തകം എന്നായിരുന്നു.
പണം വാങ്ങിയത് സഖാക്കളിൽ നിന്ന്, ബഹുജനമെന്നാൽ പൊതുജനമല്ല. ചാനലുകള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല. ജനങ്ങള്‍ക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കുമെന്നും പാര്‍ട്ടി കുടുംബയോഗങ്ങളിൽ വരവും ചെലവും വിശദീകരിക്കുമെന്നും കെക രാഗേഷ് വ്യക്തമാക്കി.




