ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ഹസന്‍; മോസിലേറ്റര്‍ ഉപയോഗിക്കാതെ മാറ്റിവെച്ചത്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ഹസന്‍. മോസിലേറ്റര്‍ ഉപയോഗിക്കാതെ മാറ്റിവെച്ചതാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും ഡോ. ഹാരിസ് ഹസന്‍.
ആറ് പേര്‍ക്കും ഈ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താന്‍ അറിയില്ല എന്ന് നേരത്തെ പറഞ്ഞതാണ്. അറിയാത്ത ഉപകരണം ഉപയോഗിക്കുമ്പോള്‍ രോഗികള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടാണ് ഉപകരണം മാറ്റിവെച്ചത് – അദ്ദേഹം വിശദമാക്കി.
വിഷയത്തില്‍ എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കട്ടെ. അന്വേഷണവുമായി സഹകരിക്കും. ഇന്നും നാളെയും അവധിയാണ്. തിങ്കളാഴ്ച മുതല്‍ അന്വേഷണവുമായി സഹകരിക്കും- അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും. അടുത്ത കാലത്തൊന്നും ഓഡിറ്റിങ് സംബന്ധിച്ച മെഡിക്കല്‍ ഉപകരണങ്ങളുടെ പരിശോധനകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.