BlogKeralaNews

ദേശീയപാത നിര്‍മ്മാണത്തിലെ വീഴ്ചയില്‍ ഗുരുതര ആരോപണവുമായി സുരേഷ് ഗോപി

ദേശീയപാത നിര്‍മ്മാണത്തിലെ വീഴ്ചയില്‍ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡിപിആര്‍ മാറ്റിമറിക്കപ്പെട്ടു. ഇത് ആര്‍ക്കു വേണ്ടിയാണെന്ന് അന്വേഷിക്കണം. പ്രീണനത്തിന്റെ ഭാഗമായി തിരുത്തലുകള്‍ ഉണ്ടായി. റോഡ് തകര്‍ന്നതില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

റോഡ് ഇടിഞ്ഞ ഭാഗത്തെപ്പറ്റി പറയുന്നതെന്താണ്. അത്രയും ഉയരത്തിലേക്ക് ഈ കെട്ടുകൊണ്ട് താങ്ങില്ല. അതിന് എന്തായിരുന്നു പ്രതിസംവിധാനം?. റോഡ് നിര്‍മ്മാണത്തിന് ഡിപിആര്‍ 1 ഉണ്ടായിരുന്നോ?. അതു പിന്തുടര്‍ന്നോ ?. സുരേഷ് ഗോപി ചോദിച്ചു. എവിടെയാണ് ഡിപിആര്‍ 1 മാറ്റി ഡിപിആര്‍ 2 വും അതും പോരാതെ ഡിപിആര്‍ 3 യിലേക്കും പോയത്?. വയല്‍ക്കിളികള്‍ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടത്. ഒരു ഒറിജിനല്‍ ഡിപിആര്‍ ഉണ്ടായിരുന്നു. അത് ആര്‍ക്കുവേണ്ടി മാറ്റി?. ഇതെല്ലാം അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാനത്തെ ദേശീയപാത നിര്‍മ്മാണത്തിനിടെ നിരവധി സ്ഥലങ്ങളില്‍ റോഡ് ഇടിയുന്നതും വിള്ളല്‍ വീഴുന്നതും അടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുള്ളത്. ദേശീയപാത വികസനപദ്ധതിയില്‍ ബാഹ്യ ഇടപെടലുണ്ടായെന്നും, ഡിപിആറിലടക്കം അട്ടിമറി ഉണ്ടായെന്നുമാണ് സുരേഷ് ഗോപി ആരോപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button