സാന്ദ്രയുടെ അസൂയ ജനങ്ങളെ കാണിക്കരുത്, തന്നെ പ്രകോപിപ്പിക്കരുത് ; മറുപടിയുമായി വിജയ് ബാബു

കോടതിയിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ നിർമ്മാതാവ് സാന്ദ്ര തോമസിനെതിരെ നടൻ വിജയ് ബാബു.നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റല്ല, കോടതിയാണെന്ന സാന്ദ്രയുടെ പരാമർശത്തിന് എല്ലാം കോടതി വിലയിരുത്തിയല്ലോയെന്ന് വിജയ് ബാബുവിന്റെ മറുപടി നൽകി. സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ലെന്നും വിജയ് ബാബു പറഞ്ഞു. മൃഗങ്ങളെയാണ് താൻ കൂടുതൽ സ്നേഹിക്കുന്നതെന്നും അവർക്കാണ് നന്ദിയെന്നും വിജയ് ബാബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
സാന്ദ്രയുടെ അസൂയ ജനങ്ങളെ കാണിക്കരുതെന്നും തന്നെ പ്രകോപിപ്പിക്കരുതെന്നും നടൻ പറഞ്ഞു. അങ്ങനെ ഉണ്ടായാൽ തെളിവ് സഹിതം പല വിവരങ്ങളും പുറത്തുവിടുമെന്നും വിജയ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിജയ് ഇക്കാര്യങ്ങൾ കുറിച്ചത്.
കൂടാതെ കോടതി വിധിക്ക് ശേഷം മുൻപ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ ചെറിയ തിരുത്ത് വരുത്തി വിജയ് ഇങ്ങനെ എഴുതി…’സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. സാന്ദ്ര തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അവൾ മത്സരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ. ആരാണ് അതിനെ എതിർക്കുന്നത്. അവൾക്കും എല്ലാവിധ ആശംസകളും നേരുന്നു.
എനിക്കറിയാവുന്നിടത്തോളം സെൻസർ വ്യക്തികൾക്കല്ല, സ്ഥാപനത്തിനാണ്. കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവർ 2016ൽ നിയമപരമായി രാജിവച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു) അവരുടെ വിഹിതമോ അതിൽ കൂടുതലോ വാങ്ങിയ ശേഷം. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവർക്ക് ഒരു ബന്ധവുമില്ല, കോടതി തീരുമാനിച്ചു. തീരുമാനത്തെ മാനിക്കുന്നു..’, വിജയ് ബാബു കുറിച്ചു.