International

ഇസ്രയേൽ നടപടിയെ പ്രശംസിച്ച് അമേരിക്ക ; ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഇസ്രയേൽ നടപടിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടിവി ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് ഇസ്രയേൽ നടത്തിയ ആക്രമണം ഗംഭീരമായെന്ന് ട്രംപ് പ്രതികരിച്ചത്. ഇറാനിലെ ആക്രമണം അവസാനിച്ചിട്ടില്ല, ഇനിയും വരുന്നുണ്ടെന്ന് എബിസി ചാനൽ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

താൻ കൈകാര്യം ചെയ്യാൻ പ്രയാസപ്പെട്ട യാഥാസ്ഥിതികരായ ആളുകൾ പലരും ഇപ്പോൾ ജീവനോടെയില്ലെന്ന് സിഎൻഎൻ അഭിമുഖത്തിലും ട്രംപ് പറഞ്ഞു. അമേരിക്കയുമായി ആണവകരാറിലെത്താനുള്ള അവസരം ഇറാ‍ൻ കളഞ്ഞെന്ന് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. സമയം കഴിഞ്ഞിട്ടില്ല, കരാറിനായി ഇനിയൊരു അവസരം കൂടിയുണ്ടെന്നും ഇറാൻ അതു പ്രയോജനപ്പെടുത്തണമെന്നും ട്രംപ് സൂചിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button