സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു ; മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധയിടങ്ങളിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റിനെ കണ്ടെത്തിയത്. കോട്ടയം എരുമേലി പഞ്ചായത്ത്, പുല്ലൂർ – പെരിയ പഞ്ചായത്ത് തുടങ്ങി ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. കോട്ടയത്ത് കുമരകം പഞ്ചായത്ത് ഭരണം ബിജെപി – യുഡിഎഫ് സഖ്യത്തിന് ലഭിച്ചു. നറുക്കെടുപ്പിൽ ഈ സഖ്യത്തിന്റെ സ്ഥാനാർഥി എപി ഗോപി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. യുഡിഎഫ് സ്വതന്ത്രനായാണ് എപി ഗോപി പഞ്ചായത്ത് അംഗമായത്. എൽഡിഫ് പ്രസിഡന്റ് സ്ഥാനാർഥി കെഎസ് സലിമോൻ ആയിരുന്നു. അതേസമയം, തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ എൽഡിഎഫ് പരാജയം നേരിട്ടപ്പോൾ മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തായ ചളവറയിൽ യുഡിഎഫാണ് ഭരണം പിടിച്ചത്. എൽഡിഎഫിൻ്റെ പഞ്ചായത്ത്, നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് കിട്ടിയത്. വാർഡ് 16 കയിലിയാട് നിന്ന് ജയിച്ച കോൺഗ്രസിലെ സന്ധ്യ സുരേഷ് ആണ് പ്രസിഡന്റ് ആയത്.
സിപിഎം വിമതൻ്റെ പിന്തുണയോടെ എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. കോൺഗ്രസിലെ ഹരിദാസ് ആണ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എൽഡിഎഫ് – യുഡിഎഫ് സഖ്യത്തിന് ലഭിച്ചു. സിപിഎം വിമതയുടെ പിന്തുണയിലാണ് ഭരണത്തിലെത്തിയത്. സിപിഎമ്മിൻ്റെ പ്രമോദിന് 9 വോട്ടുകളാണ് ലഭിച്ചത്. 60 വർഷത്തിനു ശേഷം കോൺഗ്രസിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. പാലക്കാട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് ഭരിക്കും. എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്ക് 8 വീതം സീറ്റുകളാണ് ലഭിച്ചത്. നറുക്കെടുപ്പ് എൽഡിഎഫിനാണ് അനുകൂലമായത്. പിആർ കുഞ്ഞുണ്ണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും.
അതേസമയം, കോട്ടയം ഭരണങ്ങാനം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. കേരള കോൺഗ്രസ് എമ്മിലെ സുധാ ഷാജിയാണ് പ്രസിഡന്റ്. പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും ആറു വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇടുക്കി രാജകുമാരി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫിന് ലഭിച്ചു. എൻ ഈശ്വരൻ ആണ് പഞ്ചായത്ത് പ്രസിഡന്റ്.
നറുക്കെടുപ്പിൽ ഇടുക്കി മണക്കാട് പഞ്ചായത്ത് എൽഡിഎഫിന് ലഭിച്ചു. എൽഡിഎഫ് സ്വതന്ത്ര വത്സ ജോൺ പഞ്ചായത്ത് പ്രസിഡന്റ് ആകും. കോട്ടയം ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 9 ഇടത്തും യുഡിഎഫ് പ്രസിഡന്റുമാരാണ്. വൈക്കം, വാഴൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരിക്കും. എസ് ജയകുമാരി ആണ് പ്രസിഡന്റ്. സ്വതന്ത്രൻ പിന്തുണ നൽകി. സ്വതന്ത്രനെ വൈസ് പ്രസിഡന്റ് ആക്കും.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി സിപിഎമ്മിൻ്റെ ടിഎം ശശി തെരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഭരണം നറുക്കടുപ്പിലൂടെ എൽഡിഎഫ് സ്വന്തമാക്കി. എൽഡിഎഫിലെ കെ.പി. ജയിംസ് ആണ് പ്രസിഡൻ്റ്. 7 വീതം അംഗങ്ങളാണ് ഇരുകൂട്ടർക്കും ഉണ്ടായിരുന്നത്.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിൽ സിപിഎമ്മിലെ കെവി ബിജു വിജയിച്ചു. നറുക്കെടുപ്പിലൂടെ ആണ് സിപിഎം സ്ഥാനാർത്ഥിയുടെ വിജയം.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ അഡ്വ: ആർ ഗായതി തിരത്തെടുക്കപ്പെട്ടു. എൽഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റ് ലഭിച്ച ഇവിടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. എൽഡിഎഫിന് 7 സീറ്റും യുഡിഎഫിന് ഒരു സ്വതന്ത്രനടക്കം 7 സീറ്റുമാണ് ലഭിച്ചത്. വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും.
എറണാകുളം പുത്തൻകുരിശ് പഞ്ചായത്തിൽ ട്വൻ്റി ട്വൻ്റി പിന്തുണ യുഡിഎഫിന്. യുഡിഎഫിലെ റെജി തോമസ് ആണ് പ്രസിഡൻ്റ്. ഇടതു മുന്നണിക്ക് 8 സീറ്റും യുഡിഎഫിന് 7 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. 2 ട്വൻ്റി ട്വൻ്റി അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. 7 നെതിരെ 18 വോട്ടിനാണ് ജയം. യു ഡി എഫിലെ ബേബി തോലാനിയെ തോൽപ്പിച്ചു.
എറണാകുളത്ത് കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഭരണം നറുക്കടുപ്പിലൂടെ എൽഡിഎഫ് സ്വന്തമാക്കി. എൽഡിഎഫിലെ കെ.പി. ജയിംസ് ആണ് പ്രസിഡൻ്റ്. 7 വീതം അംഗങ്ങളാണ് ഇരുകൂട്ടർക്കും ഉണ്ടായിരുന്നത്.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ കെവി ബിജു വിജയിച്ചു. നറുക്കെടുപ്പിലൂടെ ആണ് സിപിഎം സ്ഥാനാർത്ഥിയുടെ വിജയം. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ അഡ്വ ആർ ഗായതി തിരത്തെടുക്കപ്പെട്ടു. എൽഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റ് ലഭിച്ച ഇവിടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. എൽഡിഎഫിന് 7 സീറ്റും യുഡിഎഫിന് ഒരു സ്വതന്ത്രനടക്കം 7 സീറ്റുമാണ് ലഭിച്ചത്. വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും.



