
കേരളാതീരത്ത് ചരക്കു കപ്പൽ മുങ്ങിയ അപകടവുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ജില്ലാ കളക്ടർമാർ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്വീകരിക്കണമെന്ന് നിർദേശം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എല്ലാ ജില്ലകളിലും വിവരങ്ങൾ ബന്ധപ്പെട്ട കളക്ടർമാർ കൈമാറുന്നത് സർക്കാരിലെ സിംഗിൾ പോയിന്റ് ഓഫ് കോൺടാക്റ്റിലൂടെ ആയിരിക്കണമെന്നും യോഹ തീരുമാനിച്ചു.
മറ്റ് യോഗതീരുമാനങ്ങൾ:
1.തീരത്തടിയുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രോട്ടോക്കോൾ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നൽകും.
- യാതൊരു കാരണവശാലും ആരും ഇവയിലൂടെ അടുത്ത് പോകാൻ പാടില്ല
- ഇവിടങ്ങളിൽ മൈക്ക് അനൗസ്മെന്റുകൾ നടത്താവുന്നതാണ്.
4.സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ജില്ലാ കളക്ടർമാർ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്വീകരിക്കേണ്ടതാണ്.