News

കേരളത്തോട് കടുത്ത അവഗണന തുടരുന്നു: കേന്ദ്രത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാനത്തിന് ഇടമില്ലെന്ന് മന്ത്രി പി. രാജീവ്

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തെ വീണ്ടും അവഗണിച്ചുവെന്ന് വ്യവസായ മന്ത്രി പി. രാജീവ് ആരോപിച്ചു. കേന്ദ്രം അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിക്കുകയും ഇ. ശ്രീധരനെപ്പോലുള്ള വിദഗ്ധരെ അതിന്റെ ചുമതലയിലാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, കേരളം അതുമായി ബന്ധപ്പെട്ട് പ്രത്യേക പ്രഖ്യാപനം നടത്തേണ്ടതുണ്ടോയെന്ന ചോദ്യം അന്നുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവുള്‍പ്പെടെ കേന്ദ്രത്തിന്റെ പദ്ധതിയെ സ്വാഗതം ചെയ്തിരുന്നുവെന്നും, ബജറ്റില്‍ കേരളത്തിനായി ഔദ്യോഗിക റെയില്‍ ഇടനാഴി പ്രഖ്യാപിച്ച് അതിന്റെ സ്പെഷ്യല്‍ ഓഫീസറായി ഇ. ശ്രീധരനെ നിയമിച്ചാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് താന്‍ അന്ന് വ്യക്തമാക്കിയിരുന്നുവെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. എന്നാല്‍ ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശം പോലും ഉണ്ടായില്ലെന്നും, ഏഴു പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിക്കാതിരുന്നതായും മന്ത്രി ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button