ദിലീപിന്റെ 150ാം ചിത്രം: കൂടെ ധ്യാനും സിദ്ദീഖും

0

മലയാള സിനിമയില്‍ പുതിയ കൂട്ടുകെട്ടുകള്‍ക്ക് തുടക്കം കുറിക്കാന്‍ ദിലീപിന്റെ 150 ാമത് ചിത്രം. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് ദിലീപും ധ്യാനും ഒരുമിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ആദ്യ ദിലീപ് ചിത്രവും കൂടിയാണിത്.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും നടക്കാവില്‍ നടന്നു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്.

സിദ്ദീഖ്, ബിന്ദുപണിക്കര്‍, മഞ്ജു പിള്ള, ജോണി ആന്റണി, ജോസ് കുട്ടി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് ആണ് ഈ സിനിമയുടെ രചന നിര്‍വഹിക്കുന്നത്.

ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, ധ്യാന്‍ ശ്രീനിവാസന്‍, ജോണി ആന്റണി, ജോസ് കുട്ടി എന്നീ പ്രമുഖ താരങ്ങള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇവരെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകും. സനല്‍ ദേവ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രണ്‍ദിവെ.

LEAVE A REPLY

Please enter your comment!
Please enter your name here