Cinema

മലയാളത്തില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു ; അനുപമ പരമേശ്വരന്‍

മലയാള സിനിമയില്‍ നിന്ന് നിരവധി തവണ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു എന്ന് നടി അനുപമ പരമേശ്വരന്‍. ജാനകി vs സ്റ്റേറ്റ് ഓഫ് കേരളം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് നടിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തില്‍ നിന്ന് എനിക്ക് ഒരുപാട് അവസര നിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് വരെ പലരും പറഞ്ഞു. ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അപ്പോഴാണ് എല്ലാവരും ട്രോളിക്കോളൂ പക്ഷെ കൊല്ലരുത്” അനുപമ പരമേശ്വരന്‍ പറയുന്നു.

അനുപമയുടെ വാക്കുകള്‍ക്ക് മറുപടിയെന്ന പോലെ സുരേഷ് ഗോപി വേദിയില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായത്. ഒരിക്കല്‍ അനുപമക്കുണ്ടായ അതെ അനുഭവം തെന്നിന്ത്യന്‍ നടി സിമ്രാനും മലയാളത്തില്‍ നിന്നുണ്ടായി എന്നും പിന്നീട് മലയാളത്തിലെ പല സംവിധായകരും സിമ്രാന്റെ ഒപ്പമൊരു മലയാള ചിത്രം ചെയ്യാനായി കാത്തുനില്‍ക്കേണ്ട അവസ്ഥ വന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ നയന്‍താര, അസിന്‍ തുടങ്ങിയ അനവധി നായികമാര്‍ മലയാളത്തില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് ചേക്കേറി ലോകം കാംക്ഷിക്കുന്ന, നായികമാരായി നല്ലതുപോലെ നിറഞ്ഞാടി, അത്‌പോലെ ഇവിടെയും ആവര്‍ത്തിക്കും അത് കര്‍മ്മയാണ് സംഭവിച്ചേ തീരൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ജൂണ്‍ 27 റിലീസ് ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button