Kerala

സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. വയനാട്ടില്‍ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നത് കുറിച്യ, കുറുമ വിഭാഗങ്ങളാണെന്നും അടിയ, പണിയ വിഭാഗത്തിനും സീറ്റ് വേണമെന്നും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ചന്തുണ്ണി പറഞ്ഞു.

വയനാട് ജില്ലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സികെ ജാനുവിനെ പോലെ ബി. ബി. ബോളനെ പോലെയുള്ളവര്‍. അവര്‍ക്ക് സീറ്റ് കൊടുത്താലെന്താണ് ചന്തുണ്ണി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റ് ആവശ്യപ്പെട്ടുവെന്ന് സികെ ജാനു വ്യക്തമാക്കിയിരുന്നു. മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് ജാനു പറഞ്ഞത്. യുഡിഎഫിന് അനൂകൂല സമീപനമെന്ന് രേഖ പോലും ആവശ്യങ്ങള്‍ എഴുതി കൊടുക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടുവെന്നും ജാനു പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button