NationalNews

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദ്, ഷർജീൽ ഇമാമിന് ജാമ്യമില്ല

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷ തള്ളി. ഷർജീൽ ഇമാമിന് ജാമ്യമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു. ഉമര്‍ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ബാക്കി അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി.അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. അഞ്ച് വർഷത്തിലേറെയായി ഉമർഖാലിദ് ഉൾപ്പെടെയുള്ളവർ ജയിലില്‍ ക‍ഴിയുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button