National

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന കേസ്: ശ്രീനഗറില്‍ നിന്ന് മറ്റൊരു ഡോക്ടര്‍ കസ്റ്റഡിയില്‍; ജമ്മു-കശ്മീരില്‍ വ്യാപക റെയ്ഡ്

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ നിന്ന് മറ്റൊരു ഡോക്ടര്‍ കൂടി കസ്റ്റഡിയില്‍. തജാമുള്‍ അഹമ്മദ് മാലികിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. എസ്എച്ച്എംഎസ് ആശുപത്രിയില്‍ ആണ് ഇയാള്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്നത്. ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി വ്യാപക റെയ്ഡ് നടക്കുന്നു. സോപോര്‍,കുല്‍ഗാം എന്നിവിടങ്ങളിലായി 230 ഇടങ്ങളില്‍ റെയ്ഡ് തുടരുന്നു. ഇതിനിടെയാണ് ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി (ജെഇഐ) അംഗങ്ങളുടെ വീടുകളും റെയ്ഡ് നടക്കുന്നുണ്ട്. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട് 15 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡല്‍ഹ് സ്‌ഫോടനത്തില്‍ കൂടുതല്‍ ഭീകരസംഘടനകള്‍ക്ക് പങ്കുള്ളതായാണ് സൂചന. വൈറ്റ് കോളര്‍ ഭീകര സംഘത്തിന് രാജ്യ വ്യാപക ബന്ധം ഉള്ളതായി സൂചന. സ്ലീപ്പര്‍ സെല്ലുകള്‍ കേന്ദ്രീകരിച്ച് രാജ്യവ്യാപക അന്വേഷണം ആരംഭിച്ചു.

ഡല്‍ഹി സ്‌ഫോടനത്തില്‍ ഉമറിനും താരിഖിനും ഐ20 കാര്‍ വിറ്റ ഫരീദാബാദിലെ കാര്‍ ഡീലറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വാഹനം വാങ്ങാന്‍ ഉപയോഗിച്ച രേഖകള്‍ ഡല്‍ഹി പൊലീസ് പരിശോധിക്കുകയാണ്. ടെലിഗ്രാം ചാറ്റ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണ്. ഉമര്‍-ബിന്‍-ഖത്താബ്, ഫര്‍സന്ദന്‍-ഇ-ദാറുല്‍ ഉലൂം ദിയോബന്ദ് എന്നീ ചാറ്റ് ഗ്രൂപ്പുകള്‍ ആണ് നിരീക്ഷിക്കുന്നത്. ഭീകരര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചത് ടെലിഗ്രാം എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button