കെജരിവാളിന് തിരിച്ചടി ; സിബിഐ അറസ്റ്റ് ഹൈക്കോടതി ശരിവച്ചു; ജാമ്യാപേക്ഷ തള്ളി

0

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. സിബിഐ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനും കെജരിവാളിന് നിര്‍ദേശം നല്‍കി.

മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ കെജരിവാള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണണ് സിബിഐ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. ജാമ്യംലഭിച്ചാല്‍ കെജരിവാള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സിബിഐയുടെ അറസ്റ്റ് നിയമപരമാണെന്ന് കോടതി വിലയിരുത്തി.

ഇതോടെ കെജരിവാള്‍ തിഹാര്‍ ജയിലില്‍ തന്നെ തുടരും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയവേയാണ് സിബിഐ കെജരിവാളിനെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here