National

ഡൽഹി സ്ഫോടനം; മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ പഴക്കച്ചവടക്കാരൻ ആത്മഹത്യ ചെയ്തു

ഡൽഹി സ്ഫോടനക്കേസിൽ മകനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് കശ്മീരിലെ പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. ​കുൽഗാം സ്വദേശി ബിലാൽ അഹമ്മദ് വാനി (55) ആണ് മരിച്ചത്. ബിലാൽ അഹമ്മദ് വാനിയെയും, മകൻ ജാസിർ ബിലാൽ വാനിയെയും
സഹോദരൻ നവീദ് വാനിയെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബിലാലിനെ അന്നുതന്നെ വിട്ടയച്ചെങ്കിലും മകനും സഹോദരനും പൊലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു.​കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തതിൽ ബിലാൽ അഹമ്മദ് വാനി കടുത്ത നിരാശയിലായിരുന്നു ഭീകര ശൃംഖലക്ക് സാങ്കേതിക പിന്തുണ നൽകിയെന്നും ഡ്രോണുകളിൽ മാറ്റം വരുത്തിയെന്നും റോക്കറ്റുകൾ ഉണ്ടാക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് ബിലാലിന്റെ മകൻ ജാസിർ ബിലാൽ വാനിയെ അറസ്റ്റ് ചെയ്തിരുന്നു.

നവംബർ 10 ന് ന്യൂഡൽഹിയിൽ 13 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട സ്ഫോടനത്തിന് ശേഷം ജമ്മു കശ്മീർ പൊലീസ് 600 ലധികം നാട്ടുകാരെ കശ്മീരിൽ കസ്റ്റഡിയിലെടുത്തു. വാനിയുടെ മകനും അവരിൽ ഉണ്ടായിരുന്നു, അതുകൊണ്ടാണ് വാനിയെ ആത്മഹത്യ നടപടിയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുണ്ട്. വാണിയുടെ ആത്മഹത്യയിൽ ജമ്മു കശ്മീർ പൊലീസ് മറുപടി നൽകിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button