തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചര്‍ച്ചകള്‍ക്കിടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിക്ക് നേരെ തിരിഞ്ഞ് കെ സുധാകരന്‍ പക്ഷം. ഈ പ്രതിസന്ധി എല്ലാം ഉണ്ടാക്കിയത് ദീപാ ദാസ് മുന്‍ഷി ആണെന്നും അവരെ ഉടനെ ചുമതലയില്‍ നിന്നും മാറ്റണമെന്നുമാണ് സുധാകരന്‍ പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചു. സുധാകരനെ മാറ്റിയാല്‍ തിരിച്ചടി ഉണ്ടാകുമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഹൈക്കമാന്റ് ആണെന്നും സുധാകരന്‍ പക്ഷം പരാതിപ്പെട്ടിട്ടുണ്ട്.
സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റമെന്ന് ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലും മാറില്ലെന്നുമുള്ള നിലപാടിലാണ് സുധാകരന്‍.