സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (dearness allowance) ഈ മാസത്തെ ശമ്പളത്തിൽ ലഭിക്കില്ല. പ്രോഗ്രസ് കാർഡ് ഉൽഘാടന ചടങ്ങിൽ ക്ഷാമബത്ത നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു .
ഇതിനെ തുടർന്ന് മൂന്ന് ശതമാനം ക്ഷാമബത്ത നൽകാനുള്ള നീക്കം ധന വകുപ്പിൽ ആരംഭിച്ചിരുന്നു. എന്നാൽ ഈ മാസത്തെ ശമ്പളത്തിൽ ക്ഷാമബത്ത നൽകാനാവില്ല എന്ന നിലപാട് ബാലഗോപാൽ സ്വീകരിച്ചതിലൂടെ ക്ഷാമബത്ത ഫയൽ ബന്ധപ്പെട്ട വകുപ്പിൽ ഉറക്കമായി. ധന വകുപ്പിൻ്റെ പി.ആർ യു സെക്ഷനിലാണ് ക്ഷാമബത്ത ഫയൽ ഉറക്കമായത്.
ഇതിനിടയിൽ അർഹതപ്പെട്ട മുഴുവൻ ഡി.എ യും നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും പ്രഖ്യാപിച്ചു. ഇതിനുള്ള ഫലപ്രദമായ നടപടികൾ ആരംഭിച്ചു വെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് മാത്രമല്ല പെൻഷൻകാർക്കും അർഹതപ്പെട്ട ക്ഷാമ ആശ്വാസ കുടിശിക നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 19 ശതമാനമാണ് ജീവനക്കാർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട ക്ഷാമ ആശ്വാസവും ക്ഷാമബത്ത കുടിശികയും.
മൂന്ന് ശതമാനം ക്ഷാമബത്ത പോലും പരമാവധി നീട്ടി കൊണ്ട് പോകാനാണ് ബാലഗോപാലിൻ്റെ നീക്കം. ജൂലൈ മാസം പ്രഖ്യാപിച്ച് ഓണസമ്മാനമായി മൂന്ന് ശതമാനം ക്ഷാമബത്ത നൽകാനാണ് ബാലഗോപാൽ ഉദ്ദേശിക്കുന്നത്.
അതുകൊണ്ട് തന്നെ അർഹതപ്പെട്ട കുടിശിക മുഴുവനും തരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മടങ്ങുന്ന പ്രവാസികൾക്ക് 6 മാസത്തെ ശമ്പളം നൽകും എന്നത് പോലെയാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും പെൻഷൻകാരും.
- 01.07.21 – 3%
- 01.01.22 – 3%
- 01.07.22 – 3%
- 01.01.23 – 4%
- 01.07.23 – 3%
- 01.01.24 – 3%
- ആകെ : 19%