Blog

ഡേറ്റ സെന്റര്‍ നവീകരണം : നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ല: കെഎസ്ഇബി

ഡേറ്റ സെന്റര്‍ നവീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേയ്ക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫിസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. കെഎസ്ഇബിയുടെ മറ്റു സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളും തടസ്സപ്പെടാനിടയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button