KeralaNews

‘BJP- CPIM ഡീൽ ആരോപണം ; കേരളത്തിൽ തുടർഭരണം ഉറപ്പ്’; സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

ബിജെപി-സിപിഐഎം ഡീൽ ആരോപണം അസംബന്ധമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്ത് എല്ലായിടത്തും ബിജെപിയുമായി ഇടതുപക്ഷം നേർക്കുനേർ പോരാടുകയാണെന്നും ഡി രാജ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്ന് അദേഹം ചോദിച്ചു. തിരഞ്ഞെടുപ്പാണ് ചർച്ച ചെയ്യേണ്ടത്. കേരളത്തിൽ തുടർഭരണം ഉറപ്പാണ്. മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും ഡി രാജ വ്യക്തമാക്കി.

ബിജെപി ഡീൽ ആരോപണത്തിന് പിന്നാലെ സിപിഐഎം -എസ് ഡി പിഐ ബന്ധവുംതിരഞ്ഞെടുപ്പ് ചർച്ചയാവുകയാണ്.മങ്കട,വേങ്ങര മണ്ഡലങ്ങളിൽ നിന്നുളള എസ് ഡി പിഐയുടെ പിന്മാറ്റത്തോടെ ആരംഭിച്ച ചർച്ച രാഷ്ട്രീയ വാക്പോരിലേക്ക് എത്തിയിരിക്കുകയാണ്.ആരോപണം മുഖ്യമന്ത്രി തളളിക്കളഞ്ഞു.

എന്നാൽ എസ്ഡിപിഐ വോട്ട് തള്ളാതെയാണ് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടുയുടേയും മുതിർന്ന സിപിഐഎം നേതാവ് എ വിജയരാഘവന്റേയും പ്രതികരണങ്ങൾ. എന്നാൽ എസ്‍‍ഡിപിഐ വോട്ട് വേണ്ടെന്ന് വെയ്ക്കുമോയെന്ന ചോദ്യത്തിന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി വ്യക്തമായ മറുപടി നൽകിയില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്ഡിപിഐ പിന്തുണ പൂർണമായി തള്ളുന്നില്ല. വർഗീയ സംഘടനകളുമായി കൂട്ടുകെട്ടില്ലെന്നാണ് കോൺഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button