സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. പയ്യന്നൂരില്‍ ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കും. തലശ്ശേരിയില്‍ എ എന്‍ ഷംസീറിന് പകരം കാരായി രാജന്റെ പേര് പരിഗണനയില്‍. എം വി ജയരാജന്റെ പേരും ഈ മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട്. തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയുടെ പേരാണ് പരിഗണനയില്‍. പി കെ ശ്യാമള സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. മട്ടന്നൂരില്‍ കെ കെ ശൈലജയ്ക്ക് പകരം വി കെ സനോജിനെയാണ് പരിഗണിക്കുന്നത്. ശൈലജയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ മേല്‍ കമ്മിറ്റി തീരുമാനമെടുക്കും. ശൈലജയെ മത്സരിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയാണെങ്കില്‍ തളിപ്പറമ്പില്‍ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കാണ് പ്രഥമ പരിഗണന. എം വി നികേഷ് കുമാറിന്റെയും പി ജയരാജന്റെയും പേര് ഒരു മണ്ഡലത്തിലും പരിഗണിച്ചില്ല.
അഴീക്കോട് കെ വി സുമേഷ് തന്നെ മത്സരിക്കും. കണ്ണൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കണ്ണൂര്‍, കൂത്തുപറമ്പ് സീറ്റുകളില്‍ ഘടക കക്ഷികള്‍ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലാണ് സിപിഎം. മുഖ്യമന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മേല്‍ക്കമ്മറ്റിയാണ് തീരുമാനം എടുക്കുക.




