KeralaNews

നിയമസഭാ തിരഞ്ഞെടുപ്പ് ; സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ജില്ലാ കമ്മിറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടെയും നിർദേശങ്ങൾ അടങ്ങുന്ന പട്ടികയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കുക. ചുരുക്കം ചില മണ്ഡലങ്ങളിലെങ്കിലും നേരത്തെ ആലോചിച്ച സ്ഥാനാർഥികൾ മാറിയേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒരു മണിക്കൂറിനുള്ളിൽ സ്ഥാനാർഥിപട്ടിക പുറത്തിറക്കാനാണ് സിപിഐഎമ്മിന്റെ
തീരുമാനം. പ്രകടനപത്രിക പ്രസിദ്ധീകരിക്കാനുള്ള ഇടതുമുന്നണി യോഗത്തിന്റെ തീയതിയും ഇന്നു നിശ്ചയിക്കും.

അതേസമയം, രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതിന് കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും. സിറ്റിംഗ് എംഎൽഎമാർ അടക്കം ഏറ്റവും വിജയസാധ്യതയുള്ള 31 സ്ഥാനാർഥികളുടെ ആദ്യ പട്ടിക നേരത്തെ അംഗീകരിച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്നേക്കും. ഭൂരിഭാഗം സീറ്റുകളിലും തിങ്കളാഴ്ചയോടെ തീരുമാനം ഉണ്ടാകും.

അതിനിടെ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ കെ സുധാകരൻ എം പിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഫ്ലാറ്റിൽ എത്തി കണ്ടു. അടൂർ പ്രകാശുമായും സണ്ണിജോസഫ് കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച എന്നാണ് വിവരം. എം പിമാർ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റെ ഏതാണെന്ന് കെപിസിസി അധ്യക്ഷൻ ഇരുവരെയും ധരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button