വടകരയില്‍ കെ.കെ. ശൈലജയെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ആദ്യം അതിന്റെ പരിണിത ഫലം പ്രവചിച്ചത് കെ.കെ. രമയായിരുന്നു. ആര്‍എംപി നേതാവും മണ്ഡലത്തിലെ എംഎല്‍എയുമായ രമ പറഞ്ഞത് ശൈലജയെ സിപിഎം വടകരയില്‍ കൊണ്ടുവരുന്നത് കുരുതി കൊടുക്കാനെന്നായിരുന്നു. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയെ സിപിഎം കണ്ടത് അഭിമാന പോരാട്ട മണ്ഡലമായിട്ടായിരുന്നു. കേരളത്തിലെ ഭരിക്കുന്ന പാര്‍ട്ടിയുടെ സംഘടനാ സംവിധാനമാകെ സകല കളിയും കളിച്ചിട്ടും് പ്രവര്‍ത്തിച്ചിട്ടും തോറ്റത് കഴിഞ്ഞ നിയമസഭയില്‍ ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയ, കേരളം ടീച്ചറമ്മയെന്ന് വിളിക്കുന്ന.. കെകെ ശൈലജയാണ്. ഈ തോല്‍വിക്ക് സിപിഎം സംസ്ഥാന നേതൃത്വം പറയാന്‍ പോകുന്ന ന്യായീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍.
മട്ടന്നൂരില്‍ 60000ത്തിലേറെ ഭൂരിപക്ഷം നേടിയ കെകെ ശൈലജക്ക് വടകരയില്‍ ട്രെന്റ് സൃഷ്ടിക്കാന്‍ സാധിക്കാതെ വന്നത് മുന്‍ ഭരണകാലത്തെ അഴിമതി മുതല്‍ തെരഞ്ഞെടുപ്പിന് തലേദിവസം പ്രചരിച്ച വര്‍ഗീയ സന്ദേശം വരെയുണ്ടെന്നാണ് കരുതേണ്ടത്.
1,15,157വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പില്‍ വടകരയില്‍ വിജയിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ അഴിമതി വടകരയില്‍ ചര്‍ച്ച വിഷയമായതു കെ.കെ. ശൈലജക്ക് തിരിച്ചടിയായി. അപ്രതീക്ഷിതമായി വടകരയില്‍ സ്ഥാനാര്‍ത്ഥിയായെത്തിയ ഷാഫിക്ക് ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പിന്റെ അവസാനം വരെ ഇത് നില നിര്‍ത്താന്‍ ഷാഫിക്ക് കഴിഞ്ഞു. സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി അരയും തലയും മുറുക്കി കെ. കെ. ശൈലജയെ ജയിപ്പിക്കാന്‍ രംഗത്തിരങ്ങിയിരുന്നു. കാഫിര്‍ പ്രയോഗം തുടങ്ങി എല്ലാ വിവാദങ്ങളും പയറ്റിയിട്ടും ശൈലജക്ക് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. വടകരയിലെ ശൈലജയുടെ തോല്‍വി ആര്‍.എം.പിയുടെ വിജയം കൂടിയാണ്. ആര്‍.എം.പി രൂപീകരിച്ചതിനു ശേഷം വടകരയില്‍ എല്‍.ഡി.എഫ് ജയിച്ചിട്ടില്ല.
ആ ചരിത്രം ആവര്‍ത്തിക്കാന്‍ ഷാഫിക്ക് കഴിഞ്ഞു. കോവിഡ് കാലത്ത് പി.ആര്‍ ഏജന്‍സികളുടെ തണലില്‍ രാഷ്ട്രീയ ഇമേജ് ഉയര്‍ത്തിയ ശൈലജ അതേ കാലത്ത് നടത്തിയ അഴിമതികള്‍ അക്കമിട്ട് നിരത്തി യു.ഡി. എഫ് പ്രചരണ വിഷയമാക്കി മാറ്റിയതോടെയാണ് അടിതെറ്റിയത്. 1200 കോടിയുടെ അഴിമതിയാണ് ശൈലജയുടെ കാലത്ത് നടന്നത്. ലോകായുക്തയില്‍ ശൈലജയ്‌ക്കെതിരെ ഇതു സംബന്ധിച്ച കേസും നിലവില്‍ ഉണ്ട്. ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് ശൈലജ എന്ന് തെളിയിക്കാന്‍ ഷാഫി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ മരിക്കുന്നതും. അതിന് ശേഷം വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നതും. ഇതൊക്കെയും ഷാഫിക്ക് അനുകൂലമായി വന്നുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. പരാജയത്തോടെ ശൈലജയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന് ഏറെ കുറെ പരിസമാപ്തി ആയി.