Blog

വഴിക്കടവിലെ 15കാരന്റെ മരണം; പ്രതിയെ റിമാന്‍ഡ് ചെയ്തു

മലപ്പുറം വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതി വിനേഷിനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി ജഡ്ജിയുടെ ചേംബറില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു.

വഴിക്കടവില്‍ 15 കാരന്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വം വിശദാംശങ്ങള്‍ പുറത്ത് വന്നതോടെ വെട്ടിലായിരുന്നു. രാത്രിയില്‍ സര്‍ക്കാറിനെതിരെ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പിടിയിലായ പ്രതി വിനേഷ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന വിവരം അറിഞ്ഞതോടെ നിശബ്ദരായി. സംഭവം നടന്നയുടന്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. അന്വേഷണം ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

വഴിക്കടവില്‍ പന്നിയെ പിടിക്കാനായി നിയമവിരുദ്ധമായി ഒരുക്കിയ വൈദ്യുതിക്കെണിയില്‍ പെട്ട് 15 കാരന്‍ അനന്തു മരിച്ച സംഭവം നാടിനെയാകി സങ്കടത്തിലാക്കി. ദുരന്ത വിവരമറിഞ്ഞ് എല്ലാവരും പകച്ച് നില്‍ക്കുമ്പോള്‍ യുഡിഎഫ് നേതാക്കള്‍ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു. രാത്രിയില്‍ നിലമ്പൂര്‍ നഗരത്തില്‍ ഭീകരാവസ്ഥ സൃഷ്ടിച്ച് പ്രതിഷേധ നാടകം നടത്തുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം എന്ന് വരെ ആരോപിച്ചു ജ്യോതികുമാര്‍ ചാമക്കാല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button