ഭാരത് മാതാവിന്റെ ചിത്രത്തെ ചൊല്ലി വിവാദം; പരിസ്ഥിതിദിനാഘോഷം ബഹിഷ്‌കരിച്ച് കൃഷി മന്ത്രി

ഭാരത് മാതാവിന്റെ ചിത്രം സംബന്ധിച്ച് വിവാദമുണ്ടായതോടെ രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഉപേക്ഷിച്ചു. കൃഷി വകുപ്പ് ചിത്രമാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിച്ചില്ല. ഇതോടെ കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചു. പിന്നീട് രാജ് ഭവന്‍ പരിപാടി സ്വതന്ത്രമായി നടത്തുകയായിരുന്നു.
രാജ്ഭവനായിരുന്നു പരിപാടിയുടെ വേദി, മെയിന്‍ ഹാളില്‍ ഭാരത് മാതാവിന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വേദി സന്ദര്‍ശിച്ചു. രാവിലെ 9 മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്, ഇത് കാരണം കാബിനറ്റ് യോഗം 11 മണിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കൃഷി വകുപ്പില്‍ നിന്നാണ് പരിപാടി റദ്ദാക്കിയതും വിവരം അറിയിച്ചതും. തുടര്‍ന്ന് പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുകയും ചെയ്തു.
കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയ ശേഷം പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുകയായിരുന്നു. പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്.