
അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വിവാദ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന മാവുങ്കാല്‍ സ്വദേശി എ. പവിത്രന്‍ (56) ആണ് മരിച്ചത്.
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭാര്യ ധന്യ. മക്കള്‍: നന്ദകിഷോര്‍ (കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി), റിഷിക (ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട് – പത്താം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ശശികുമാര്‍, ബാലചന്ദ്രന്‍, സുരേന്ദ്രന്‍, ഉദയഭാനു, പത്മിനി.
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി. നായരെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് പവിത്രന്‍ അറസ്റ്റിലായത്. ഇതിന് പിന്നാലെ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അസുഖബാധിതനായി അദ്ദേഹം മരണമടഞ്ഞത്.




