Kerala

ആശാ വർക്കേഴ്സിന് ഓണറേറിയം വർധിപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ; KPCC നിർദേശം നൽകി

ആശാ വർക്കേഴ്സിന് ഓണറേറിയം വർധിപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കെപിസിസി നിർദേശം. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനാണ് സർക്കുലർ നൽകിയത്. സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാവർക്കേഴ്സ് നാളെ മുടി മുറിച്ചു പ്രതിഷേധിക്കും.

ആശമാർക്ക് ധനസഹായം നൽകാൻ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തും മണ്ണാർക്കാട് നഗരസഭയും തീരുമാനിച്ചിരുന്നു. കോന്നി പഞ്ചായത്തിലെ 19 ആശാ പ്രവർത്തകർക്ക് 2000 രൂപ വെച്ച് അധിക വേതനം നൽകും. മണ്ണാർക്കാട് ന​ഗരസഭ മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപിച്ചത്. നേരത്തെ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു.

അതേസമയം സമരം തുടങ്ങി അമ്പതാം ദിവസമാണ് മുടിമുറിക്കൽ പ്രതിഷേധം. ഇത്രയും ദിവസമായിട്ടും സർക്കാർ സമരക്കാരെ പരിഗണിക്കാത്ത നിലയിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനം. ഇന്ന് രാപ്പകൽ സമരത്തിന്റെ 49 ദിവസവും നിരാഹാര സമരത്തിന്റെ 11ആം ദിവസവുമാണ്. ഇത്രയും ദിവസമായിട്ടും സർക്കാർ സമരക്കാരെ പരിഗണിക്കുന്നില്ല എന്നതിനാലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള ആശാ വർക്കേഴ്സിൻ്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button