‘ കേസുകള്‍ ഉള്ളപ്പോൾ ബിജെപിയെ തൃപ്തിപ്പെടുത്തേണ്ടി വരും’ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെതിരായ പി ചിദംബരത്തിന്റെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി

ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെതിരായ പി ചിദംബരത്തിന്റെ പ്രതികരണം വിവാദത്തിൽ.ചിദംബരത്തെ തള്ളി കോൺഗ്രസ് രംഗത്തെത്തി. ചിദംബരത്തിന് മേൽ എന്തോ സമ്മർദ്ദമുണ്ട് കേസുകളുള്ളപ്പോൾ ബിജെപിയെ ഇങ്ങനെ തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്നാണ് ചിദംബരം പറഞ്ഞത്.ഇന്ദിരാഗാന്ധിക്ക് ജീവൻ ബലികൊടുക്കേണ്ടിവന്നത് തെറ്റായ തീരുമാനനത്തിലാണ്.ആർമിയുടെ തീരുമാനമായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാറെന്നും , ഇന്ദിരഗാന്ധി നിരപരാധിയെന്നും ചിദംബരം പറഞ്ഞു.ചിദംബരത്തിൻ്റെ നിലപാട് ബിജെപി ആയുധമാക്കി.ഓപ്പറേഷൻ ബ്ലൂസ്റ്റാർ വിഡ്ഢിത്തമായിരുന്നുവെന്ന് കോൺഗ്രസിന് മനസിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നെന്ന് ബിജെപി പരിഹസിച്ചു.രാജീവ് ഗാന്ധികൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തിന്റെ ഫലമായാണോയെന്ന് കോൺഗ്രസ് പറയുമോയെന്ന് ബിജെപി വക്തവ് അമിത് മാളവ്യ ചോദിച്ചു




