യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ച് നിന്ന് പി ജെ കുര്യന്‍

0

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഗ്രൗണ്ടിലാണ് വര്‍ക്ക് ചെയ്യേണ്ടതെന്ന് പി ജെ കുര്യന്‍ ആവര്‍ത്തിച്ചു. തന്റെ മണ്ഡലത്തില്‍ പോലും യുവ നേതാക്കളെ കാണാനില്ലെന്ന് കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലമ്പൂരില്‍ ചാണ്ടി ഉമ്മന്‍ വീടുകള്‍ കയറി പ്രചരണം നടത്തിയത് നല്ല മാതൃകയാണ്. സംസ്ഥാന വ്യാപകമായിട്ടാണ് വിമര്‍ശനമുന്നയിച്ചത്. ടിവിയില്‍ കാണുന്ന യൂത്ത് കോണ്‍ഗ്രസുകാരെ എന്റെ പഞ്ചായത്തില്‍ കണ്ടിട്ടില്ല. എല്ലാ പഞ്ചായത്തുകളും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഉണ്ടാകണമെന്നും പാര്‍ട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണ് എവിടെയാണ് ദോഷം എന്ന് അറിയില്ലെന്നും പി ജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എസ്എഫ്‌ഐയുടെ സമരം എല്ലാവരും കണ്ടതാണല്ലോ അത് ഞാന്‍ പറഞ്ഞാല്‍ എന്താണ് പ്രശ്‌നം. ഞാന്‍ പറഞ്ഞതില്‍ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും ആരെയും വിമര്‍ശിച്ചിട്ടില്ലെന്നും പി ജെ കുര്യന്‍ വിശദീകരിക്കുന്നു. പാര്‍ട്ടിയുടെ കാര്യം നോക്കി എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായം അതാണെന്ന് പി ജെ കുര്യന്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here