കത്ത് വിവാദത്തിന് ശേഷം കെ മുരളീധരൻ ഇന്ന് പാലക്കാട്ട് പ്രചാരണത്തിന് എത്തും

0

ഡിസിസിയുടെ കത്ത് വിവാദത്തിന് ശേഷം കെ മുരളീധരൻ ഇന്ന് പാലക്കാട്‌ പ്രചാരണത്തിന് എത്തും. വൈകിട്ട് അഞ്ച് മണിക്ക് മേപ്പറമ്പിലെ യുഡിഎഫ് കൺവെൻഷനിൽ മുരളീധരൻ പ്രസംഗിക്കും. രാവിലെ 7 മണിക്ക് കോട്ടമൈതാനത്ത് നിന്ന് ബുള്ളറ്റ് ബൈക്ക് റാലിയിലൂടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിക്കും.

എൻഡിഎയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പാലക്കാട്ട് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മണ്ഡലത്തിൽ തുടരുകയാണ്. ഷാർജയിൽ നിന്ന് തിരിച്ചെത്തിയ എൽഡിഎഫ് സ്ഥാനാർഥി പി. സരിനും ഇന്ന് രാവിലെ പ്രചാരണത്തിനിറങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ജില്ലയിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here