National

എപ്പോഴും ആദിവാസി സമൂഹത്തെ അവഗണിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്‌ ; പ്രധാനമന്ത്രി

കോൺഗ്രസ് എപ്പോഴും ആദിവാസി സമൂഹത്തെ അവഗണിച്ചു. കോൺഗ്രസിന് ഒരിക്കലും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. ബിജെപി സർക്കാർ ആദിവാസി സമൂഹത്തിന് മുൻഗണന നൽകി. ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിച്ചു. കോൺഗ്രസ് ഭരണ കാത്ത് ആദിവാസി സമൂഹത്തിന് വലിയ പദ്ധതികൾ ലഭിക്കുമെന്ന് സ്വപ്നം പോലും കാണാൻ കഴിയുമായിരുന്നില്ല.

കോൺഗ്രസിൻ്റെ അഴിമതി മൂലം ഉണ്ടായ മുറിവുകൾ ഞങ്ങളുടെ സർക്കാർ സുഖപ്പെടുത്തുകയാണ്. കോൺഗ്രസിന്റെ കാലത്ത് രാജസ്ഥാനിൽ കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ചു. എന്നാൽ ബിജെപിക്ക് അവസരം ലഭിച്ചപ്പോൾ ക്രമസമാധാനം ശക്തിപ്പെടുത്തി. പുതിയ പദ്ധതികൾ കൊണ്ടുവന്നു.

ആഗോളതലത്തിൽ തടസ്സങ്ങൾ ഉണ്ടായിട്ടും ഇന്ത്യ വളർച്ചയുടെയും വികസനത്തിന്റെയും പാത പിന്തുടരുകയാണെന്നും, സ്വാശ്രയത്വമാണ് സർക്കാരിന്റെ ദർശനത്തിന്റെ കാതൽ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മറ്റൊരു രാജ്യത്തെയും ഇന്ത്യ ആശ്രയിക്കില്ല. താൽക്കാലിക പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ പിന്നോട്ടടിക്കാനാവില്ല. ഇന്ത്യയുടെ ഉത്പന്നങ്ങളെ മറ്റുള്ളവർ ആശ്രയിക്കണം. സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ മന്ത്രമെന്നും നരേന്ദ്രമോദി പറഞ്ഞു. മെയ്‌ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് മുൻഗണന നൽകണം. ഏറെനാൾ ആരെയും ആശ്രയിച്ച് നിൽക്കാനാവില്ല. വരും നൂറ്റാണ്ടുകളിലേക്കും വളർച്ചക്കുള്ള ശക്തമായ അടിത്തറ സജ്ജമാണ്. ജിഎസ്ടി പരിഷ്ക്കരണം ശക്തവും, ജനാധിപത്യപരവുമായ നടപടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button