Blog
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം: തലസ്ഥാനത്ത് തർക്കം മുറുകുന്നു; അരുവിക്കരയിൽ ശബരീനാഥന് മുൻതൂക്കം, എസ്.എസ്. ലാലിന് സീറ്റില്ല

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കമണ്ഡലങ്ങളുടെ കാര്യത്തിൽ കോർകമ്മിറ്റി യോഗത്തിലും സമവായമായില്ല. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മണ്ഡലങ്ങളിലാണ് തർക്കം തുടരുന്നത്. തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കണമെന്ന സമ്മർദ്ദം ചെലുത്തുകയാണ് വിഎസ് ശിവകുമാർ. കാട്ടാക്കട, വാമനപുരം, അരുവിക്കര സീറ്റുകളിലും അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം, അരുവിക്കരയിലേക്ക് ശബരി നാഥനെ പരിഗണിക്കുകയാണ് നേതൃത്വം. സർവേകളിൽ ശബരിക്ക് മുൻതൂക്കമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അരുവിക്കരയിൽ ശബരിയെ നിർത്തുന്നത്. നഷ്ടമായ സീറ്റ് തിരിച്ച് പിടിക്കാൻ ശബരിയിറങ്ങണമെന്നാണ് നേതൃത്വത്തിൻ്റെ ആവശ്യം. വർക്കലയിൽ വർക്കല കഹാർ മത്സരിക്കും. എന്നാൽ, ഡോ എസ് എസ് ലാലിന് സീറ്റ് നൽകില്ല. ആറന്മുളയിൽ അബിൻവർക്കി തന്നെ മത്സരിക്കാനും ധാരണയായിട്ടുണ്ട്




