‘നവാസിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു’; വിയോഗം വിശ്വസിക്കാനാകാതെ സഹപ്രവര്‍ത്തകര്‍

നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ ഇന്ന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിനുശേഷം റൂമിലേക്ക് എത്തി. പിന്നീട് ഈ വിവരമാണ് പുറത്തുവരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. വിയോഗം ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ലെന്ന് നടന്‍ ബിജുക്കുട്ടന്‍ പറഞ്ഞു. അടുത്ത ബന്ധമുള്ളയാളാണ്. ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുയാണ്. ആ സമയത്താണ് വിയോഗം. ഇന്നലെക്കൂടി സംസാരിച്ചയാള്‍ വേര്‍പെട്ടെന്നു പറയുന്നത് വല്ലാത്ത വേദനയാണ് – അദ്ദേഹം ഒരു സ്വകാര്യ ചനലിനോട് പറഞ്ഞു.
നവാസിനെ കുറിച്ച് ഇങ്ങനെ ആലോചിക്കാന്‍ പറ്റുന്നില്ലെന്ന് അന്‍സാര്‍ കലാഭവന്‍ പ്രതികരിച്ചു. ശരീരമൊക്കെ നന്നായി സൂക്ഷിക്കുന്ന ആളാണ്. മദ്യപാന ഇല്ല. ദുസ്വഭാവങ്ങളുമില്ല. ഭക്ഷണകാര്യത്തിലൊക്കെ നല്ല ശ്രദ്ധയാണ്.. വര്‍ഷങ്ങളായി അടുത്ത് അറിയാവുന്ന വ്യക്തിയാണ്. ഒരുപാട് വേദികളില്‍ ഒരുമിച്ച് നിന്നതാണ്. തൊണ്ണൂറുകളിലാണ് നവാസ് കലാഭവനിലേക്ക് വരുന്നത്. അപ്പോള്‍ മുതലുള്ള ബന്ധമാണ്. – അന്‍സാര്‍ കലാഭവന്‍ ഓർക്കുന്നു.
ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തിയതായിരുന്നു. പിന്നാലെയാണ് മരണം. പ്രകമ്പനമെന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് അകാല വിയോഗം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രഥാമിക വിവരം. ഇന്ന് അദ്ദേഹത്തിന്റെ അവസാന ഷെഡ്യൂളായിരുന്നു. ഷൂട്ടിങ് അവസാനിച്ചതിനാൽ റൂം ചെക്ക് ഔട്ട് ചെയ്തു പോകേണ്ട സമയമായിട്ടും കാണാത്തതിനാൽ റൂം ബോയ് അന്വേഷിച്ച് എത്തി മുറി തുറന്നു നോക്കിയപ്പോൾ നിലത്ത് വീണു കിടക്കുന്ന നിലയിലാണ് നവാസിനെ കണ്ടത്. 40തിലേറെ സിനിമകളിൽ അഭിനയിച്ചു