ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം ; എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ സജീവമാകണം. നിങ്ങളിൽ ചിലര്‍ മത്സരിച്ചേക്കാം : മുഖ്യമന്ത്രി

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ സജീവമാകണം. നിങ്ങളിൽ ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ത്ഥികളായേക്കില്ല. അതൊന്നും നോക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.
ദീപക്കിന്റെ മരണം: ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ്, ഇന്‍സ്റ്റഗ്രാം വീഡിയോ എഡിറ്റ് ചെയ്തത്; സൈബര്‍ വിദഗ്ധരുടെ സഹായം തേടി നിയമസഭ സമ്മേളനത്തിന്റെ ഭാഗമായാണ് രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാധ്യമങ്ങളില്‍ പല പേരുകളും സ്ഥാനാര്‍ത്ഥികളുടേതായി വരുന്നുണ്ട്. അതില്‍ ചിലര്‍ സ്ഥാനാര്‍ത്ഥികളാകും. ചിലര്‍ മത്സരിച്ചേക്കില്ല. അതൊക്കെ പാര്‍ട്ടികള്‍ തീരുമാനിക്കും. എന്നാല്‍ അതൊന്നും നോക്കാതെ എംഎല്‍എമാര്‍ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
നിയമസഭയില്‍ അസാധാരണ നീക്കം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി
നിയമസഭയ്ക്ക് അകത്തും മണ്ഡലത്തിലും സജീവമാകുകയും, പാര്‍ട്ടിയേയും മുന്നണിയേയും വീണ്ടും അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കുകയും വേണം. ജനങ്ങളുടെ കയ്യടി നേടുന്ന തരത്തില്‍ എംഎല്‍എമാര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തന നിരതരാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നേരത്തെ മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി ‘മിഷന് 110’ എന്ന പേരില്‍ പ്രസന്റേഷന് മുന്നോട്ടു വെച്ചിരുന്നു.


