KeralaNews

ഇനി കുറച്ച് നേരം കൂടി പഠിക്കാം; ഹൈസ്‌കൂളുകളിൽ ക്ലാസ് സമയം കുറച്ച് കൂടും; ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനം

പുതിയ അധ്യയന വർഷത്തിൽ പുതിയ പ്രവൃത്തി സമയം. സർക്കാർ/എയ്ഡഡ് ഹൈസ്‌കൂളുകളിലാണ് പുതിയ പ്രവർത്തി സമയം. പുതിയ അധ്യയന വർഷത്തിൽ പുതിയ വിദ്യാഭ്യാസ കലണ്ടറാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പുതിയ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹൈസ്‌കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയാകും.

ഇതൊടപ്പം തുടർച്ചയായി ആറു പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 7 ശനിയാഴ്ചകളിൽ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക. യുപി ക്ലാസുകളിൽ തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 2 ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. ഹൈസ്‌കൂളുകളിൽ 1200 മണിക്കൂർ പഠന സമയം നിർദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങൾക്കൊപ്പം ദിവസവും അര മണിക്കൂർ കൂട്ടുന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര വർധന മേൽനോട്ട സമിതിയുടെ (ക്യുഐപി) യോഗത്തിലാണ് തീരുമാനം.

എൽപി ക്ലാസുകളിൽ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്. വിദ്യാഭ്യാസ ചട്ടം അനുസരിച്ച് എൽപി ക്ലാസുകളിൽ പ്രതിവർഷം 800 മണിക്കൂർ ക്ലാസാണ് നിർദേശിക്കുന്നത്. അതിന് ഈ പ്രവൃത്തി ദിനങ്ങൾ മതിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button